Breaking News

ആദ്യം ഒപ്പിട്ടത് മാസ്ക് നിർബന്ധമാക്കുന്ന ഉത്തരവ്,ട്രംപിന്റെ വിവാദമായ നയങ്ങള്‍ തിരുത്തി ജോ ബൈഡൻ

വാഷിംഗ്ടണ്‍: അധികാരമേറ്റതിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപിന്റെ വിവാദമായ നയങ്ങള്‍ തിരുത്തി അമേരിക്കന്‍ പ്രസിഡന്റ്‌ ജോ ബൈഡന്‍. പാരീസ് ഉടമ്ബടിയില്‍ വീണ്ടും പങ്കാളിയാകുന്നത് ഉള്‍പ്പടെ ട്രംപിന്റെ നയങ്ങള്‍ തിരുത്തുന്ന പതിനേഴ് എക്സിക്യുട്ടീവ് ഉത്തരവുകളിലാണ് ബൈഡന്‍ ഒപ്പുവച്ചത്.

സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ശേഷം ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെയാണ് ബൈഡന്‍ വൈറ്റ്ഹൗസില്‍ എത്തിയത്.പൊതുസ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് അദ്ദേഹം ആദ്യം ഒപ്പിട്ടത്. ആദ്യ 10 ദിവസത്തെ പദ്ധതികള്‍ ബൈഡന്‍ നേരത്തേ പുറത്തു വിട്ടിരുന്നു.’അണ്‍ ട്രംപ് അമേരിക്ക’ എന്ന പേരിലാണ് പദ്ധതികള്‍.

100 ദിവസം കൊണ്ട് 10 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്യും.

മെക്‌സിക്കോ അതിര്‍ത്തിയിലെ മതില്‍ നിര്‍മാണം മരവിപ്പിക്കും. കുടിയേറ്റക്കാര്‍ക്ക് സംരക്ഷണം ഉറപ്പാക്കും. കുടിയേറ്റ വിലക്ക് നീക്കാനുള്ള ഉത്തരവില്‍ ജോ ബൈഡന്‍ ഒപ്പിട്ടു. ആദ്യ ദിവസം തന്നെ വലിയ മാറ്റങ്ങള്‍ ആണ് ബൈഡന്‍ കൊണ്ടുവരുന്നത്.

ഇന്നലെ ഉച്ചയ്ക്ക് 12ന്( ഇന്ത്യന്‍ സമയം രാത്രി 10.30) ആയിരുന്നു അമേരിക്കയുടെ 46-ാം പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജ കമല ഹാരിസും അധികാരമേറ്റത്. യു.എസ് പാര്‍ലമെന്റ് മന്ദിരത്തിനു മുന്നിലെ വേദിയിലായിരുന്നു ചടങ്ങ്. ‘അമേരിക്ക യുണൈറ്റഡ്’എന്നായിരുന്നു സ്ഥാനാരോഹണ പ്രമേയം.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top