വാഷിംഗ്ടൺ:അമേരിക്കയുടെ 46-ാം പ്രസിഡൻ്റായി ജോ ബൈഡൻ(78) അധികാരമേറ്റു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് ആണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. 49–ാം വൈസ് പ്രസിഡന്റായി കമല ഹാരിസും (56) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈസ് പ്രസിഡന്റാകുന്ന ആദ്യ വനിതയും ഇന്ത്യൻ വംശജയും കറുത്തവർഗക്കാരിയുമാണ് കമല ഹാരിസ്. യുഎസിലെ ആദ്യത്തെ ഹിസ്പനിക് സുപ്രീം കോടതി ജസ്റ്റിസ് സോണിയ സോട്ടമേയറാണ് കമലയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.
അമേരിക്കയുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട ദിവസമെന്ന് ജോ ബൈഡൻ. ജനാധിപത്യം വിജയിച്ചു. കൊവിഡിനെതിരെ വലിയ പോരാട്ടത്തിന് തുടക്കാമായെന്ന് ബൈഡൻ. രാജ്യത്തെ ഐക്യത്തോടെ കൊണ്ടു പോകുന്നതിന് മുൻഗണന. ക്യാപ്പിറ്റോൾ ഹിൽസ് ആക്രമണത്തെ ഉദ്ഘാടന പ്രസംഗത്തിൽ പരാമർശിച്ച് ജോ ബൈഡൻ.