Breaking News

അനിൽ പനച്ചൂരാൻ്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു

കായംകുളം:ഇന്നലെ അന്തരിച്ച കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തും. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ ഇന്നലെ രാത്രി എട്ടരയ്ക്ക് ആയിരുന്നു അന്ത്യം.പോസ്റ്റ്മോർട്ടം നടത്തണമെന്ന് തിരുവനന്തപുരം കിംസ് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് സംസ്കരിക്കും.

അനിൽ പനച്ചൂരാന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കായംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭാര്യ മായയുടെ പരാതിയെതുടർന്നാണ് നടപടി.എന്നാൽ മറ്റു പരാതികൾ ഒന്നുമില്ലെന്നാണ് ബന്ധുക്കൾ അറിയിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top