Breaking News

ഇതുവരെ 5 പേരെ കൊന്നു, പശുവിനെ അറക്കുന്നവരെ കൊല്ലണമെന്ന ആഹ്വാനവുമായി ബിജെപി നേതാവ്

വിവാദ പ്രസംഗവുമായി ബിജെപി നേതാവ്. പശുവിനെ അറക്കുന്നവരെ കൊല്ലണം എന്നാഹ്വാനം ചെയ്ത് മുന്‍ എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജ.രാജസ്ഥാനില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതുവരെ 5 പേരെ ഇത്തരത്തില്‍ കൊന്നുവെന്നും അഹൂജ പ്രസംഗത്തില്‍ പറയുന്നു. 2017 ലും 2018 ലും ആള്‍ക്കൂട്ട ആക്രമണം നടത്തി കൊലപ്പെടുത്തിയ പെഹ്ലു ഖാന്റെയും, രഖ്ബര്‍ ഖാന്റെയും കൊലപാതകങ്ങളാണ് ഇവയില്‍ രണ്ട് കൊലപാതകങ്ങള്‍ എന്നും പ്രസംഗത്തില്‍ സൂചിപ്പിക്കുന്നുണ്ട്. 

എന്നാല്‍ മന്ത്രിയുടെ പ്രസ്താവന ബിജെപി തള്ളുകയാണ്. മുന്‍ എംഎല്‍എ യുടേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും പാര്‍ട്ടിയുടേതല്ലെന്നും ബിജെപി അല്‍വാര്‍ യൂണിറ്റ് വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top