മെല്‍ബണ്‍: ഓസ്ട്രേലിയന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ ഓസിസിനെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ. ഇതോടെ പരമ്പരയിൽ ഇന്ത്യ ഒപ്പമെത്തി (1-1). രണ്ടാം ഇന്നിങ്സില്‍ ഓസീസ് ഉയര്‍ത്തിയ 70 റണ്‍സ് വിജയലക്ഷ്യം 15.5 ഓവറില്‍ രണ്ടു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു.
ഇന്ത്യയ്ക്ക് നഷ്ടമായത് മായങ്ക് അഗര്‍വാള്‍ (5), ചേതേശ്വര്‍ പൂജാര (3) എന്നിവരുടെ വിക്കറ്റുകളാണ്. ശുഭ്മാന്‍ ഗില്‍ 36 പന്തില്‍ നിന്ന് 35 റണ്‍സോടെയും, ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ 40 പന്തില്‍ നിന്ന് 27 റണ്‍സോടെയും പുറത്താകാതെ നിന്നു. അതേസമയം നാലാം ദിനം ആറു വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ഓസ്ട്രേലിയയ്ക്ക് 67 റണ്‍സ് കൂടിയേ കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചുള്ളു.