Breaking News

പറവൂരിൽ വൻ തീപിടിത്തം

കൊച്ചി:പറവൂരിൽ വൻ തീപിടുത്തം. തത്ത പള്ളിയിലാണ് തീപിടുത്തമുണ്ടായത്.അന്ന പ്ലാസ്റ്റിക് കമ്പനി ഗോഡൗണിൽ ആണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാസേന തീയണയ്ക്കാൻ ശ്രമം തുടരുന്നു.

വെല്‍ഡിംഗ് ജാേലികള്‍ നടക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് അഗ്നിശമന സേന നല്‍കുന്ന സൂചന. പ്രദേശമാകെ പുക നിറഞ്ഞിരിക്കുകയാണ്. പ്ളാസ്റ്റിക് സൂക്ഷിച്ചിരുന്ന കെട്ടിടം പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. സമീപത്തെ വീടുകളിലേക്ക് തീ പടരാതിരിക്കാനുളള കഠിന പരിശ്രമത്തിലാണ് അഗ്നിശമനസേന ഇപ്പോള്‍.

 

ജനവാസ കേന്ദ്രത്തിന് തൊട്ടടുത്താണ് ഗോഡൗണ്‍. പ്രദേശത്ത് പുകയും രൂക്ഷ ഗന്ധവും വ്യാപിച്ചതോടെ സമീപത്തെ വീടുകളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു.

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുനരുപയോഗിക്കുന്നതിനായാണ് ഇവിടെ കൂട്ടിയിട്ടിരുന്നത്.കൂടുതല്‍ ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശവാസികളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാവുന്നുണ്ട്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top