കൊച്ചി: സംസ്ഥാനത്ത് മൂന്നാം ദിവസവും സ്വർണ വിലയിൽ വർധന. പവന് ഇന്ന് 320 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,440 ആയി. ഒരു ഗ്രാം സ്വർണത്തിന്റെ വിലയും വർധിച്ചു. 40 രൂപ വർധിച്ച് ഒരു ഗ്രാം സ്വർണത്തിന്റെ വില 4,680 രൂപയായി.
ഡിസംബർ എട്ടിന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ സ്വർണ വില എത്തിയിരുന്നു. 37,280 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്റെ വില.