കൊച്ചി:രണ്ട് ചെറുപ്പക്കാര്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന് മലയാള സിനിമയിലെ യുവനടി. ശരീരത്തില്‍ സ്പര്‍ശിച്ച ശേഷം ഇവര്‍ പിന്തുടര്‍ന്നെന്ന് നടി ആരോപിക്കുന്നു. ഇന്നലെ കുടുംബത്തോടൊപ്പം കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ എത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായത്.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. അപ്പോള്‍ പ്രതികരിക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ടെന്നും ഇത്തരക്കാരുടെ മുഖത്തടിക്കേണ്ടതാണെന്നും താരം കുറിച്ചു. അതേസമയം പൊലീല് പരാതി നല്‍കിയിട്ടില്ല.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)