Breaking News

പാണ്ഡ്യയും പിള്ളേരും തകർത്തു, ഓസീസിനെതിരെ ടി 20 പരമ്പര ഇന്ത്യയ്ക്ക്

സിഡ്നി: ഓസീസിനെതിരെ ഏകദിനപരമ്പര നഷ്ടപ്പെട്ടെങ്കിലും ലും 20 പരമ്പരയിൽ പകരം തീർത്തു ഇന്ത്യ. രണ്ടാം ട്വൻറി 20 പരമ്പരയും യും ആവേശകരമായി വിജയിച്ചാണ് പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. ഓസ്ട്രേലിയയ്ക്കെതിരെ ആറു വിക്കറ്റ് ജയം ആണ് ഇന്ത്യയ്ക്ക്. അവസാനഓവറുകൾ തകർത്തു അടിച്ച് ഹാർദിക് പാണ്ഡേയും ഇന്നത്തെ വിജയത്തിൽ നിർണായകമായി. 22 പന്തിൽ 42 റൺസാണ് ഹാർദിക് പാണ്ഡ്യ നേടിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആസ്ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 194 റൺസ് നേടി.വെയ്ഡും സ്മിത്തും ആണ് തുടക്കത്തിൽ ആസ്ട്രേലിയക്കായി ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവച്ചത്.വെയ്ഡ് 32 പന്തിൽ 58 റൺസും സുമിത്ത് 38 പന്തിൽ 46 റൺസും നേടി. 13 പന്തിൽ 22 റൺസ് നേടിയ മാക്സ് വെല്ലിൻ്റെ ബാറ്റിങ്ങും സ്കോർ ഉയർത്താൻ താൻ കാരണമായി.
ഇന്ത്യയ്ക്ക് വേണ്ടി തമിഴ്നാട് താരം നടരാജൻ 20 റൺസ് വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നു. ശിഖർ ധവാൻ 36 പന്തിൽ 58 റൺസ് നേടി. കെ എൽ രാഹുൽ 22 പന്തിൽ 30 റൺസ് നേടി. സഞ്ജു സാംസൺ 10 പന്തിൽ 15 റൺസെടുത്തു പുറത്തായി. കോലിയും  തകർത്തു കളിച്ചു. 24 പന്തിൽ 40 റൺസെടുത്താണ് കോലിി മടങ്ങിയത്്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top