Breaking News

ചെന്നൈ ഉൾപ്പെടെ 13 ജില്ലകളിൽ നാളെയും അവധി,മഴക്കെടുതിയിൽ മരണം

ചെ​ന്നൈ: തമിഴ്നാട്ടിൽ കനത്ത മഴ തുട രുന്നു. മഴക്കെടുതിയിൽ ഇതുവരെ ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വ്യാപാര സ്ഥാപനത്തിൻറെ ഭിത്തി ഇടിഞ്ഞുവീണ് ആണ് ഒരാൾ മരിച്ചത്. തിരുവള്ളൂർ സ്വദേശി രാജാ ആണ് മരിച്ചത്. അതേസമയം നിവാർ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് ഐ എം ഡി ഡയറക്ടർ അറിയിച്ചു.

നിവാർ ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് തമിഴ്നാട്ടിലെ ചെന്നൈ ഉൾപ്പെടെ 13 ജി​ല്ല​ക​ളി​ൽ പൊ​തു അ​വ​ധി വ്യാ​ഴാ​ഴ്ച വ​രെ നീ​ട്ടി. പൊ​തു ഗ​താ​ഗ​ത സ​ർ​വീ​സും ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

 

ഇ​തി​നി​ടെ ചെ​ന്നൈ​യി​ൽ നി​ന്നു​ള്ള 27 ട്രെ​യി​നു​ക​ൾ കൂ​ടി ദ​ക്ഷി​ണ റെ​യി​ൽ​വേ റ​ദ്ദാ​ക്കി. 12 വി​മാ​ന സ​ർ​വീ​സു​ക​ളും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​ത്യേ​ക ക​ൺ​ട്രോ​ൾ റൂ​മും തു​റ​ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top