കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ രണ്ടാംദിവസവും വന്‍ ഇടിവ്. ബുധനാഴ്ച പവന് 480 രൂപ കുറഞ്ഞ് 36,480 രൂപയായി. ഗ്രാമിന് 60 രൂപകുറഞ്ഞ് 4560 രൂപയുമായി.
16 ദിവസംകൊണ്ട് 2,400 രൂപയുടെ ഇടിവാണ് സ്വര്‍ണ വിലയില്‍ ഉണ്ടായത്. ഉയര്‍ന്ന നിലവാരമായ 42,000 രൂപയില്‍നിന്ന് 5,520 രൂപയും കുറഞ്ഞു. ചൊവ്വാഴ്ച പവന് 720 രൂപ കുറഞ്ഞ് 36,960 രൂപയിലെത്തിയിരുന്നു