Latest News

​ശ്രീ​ശാ​ന്ത് ക​ളി​ക്ക​ള​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്നു

കൊച്ചി: മു​ന്‍ ഇ​ന്ത്യ​ന്‍ താ​രം എ​സ്.​ശ്രീ​ശാ​ന്ത് ക​ളി​ക്ക​ള​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്നു. കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ (കെ​സി​എ) അ​ടു​ത്ത മാ​സം ആ​ല​പ്പു​ഴ​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​സി​ഡ​ന്‍റ്സ് ട്വ​ന്റി 20 ടൂ​ര്‍​ണ​മെ​ന്‍റി​ലൂ​ടെ​യാ​യി​രി​ക്കും ശ്രീ​യുടെ തി​രി​ച്ചു​വ​ര​വ്.

2013 ഐ​പി​എ​ല്‍ വാ​തു​വ​യ്പ്പി​ല്‍ കു​റ്റ​ക്കാ​ര​നാ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ശ്രീ​ശാ​ന്തി​ന് ബി​സി​സി​ഐ ആ​ജീ​വ​​നാ​ന്ത വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. അ​ടു​ത്ത​ മാ​സം ന​ട​ക്കു​ന്ന ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ശ്രീ​ശാ​ന്തി​നെ പങ്കെടുപ്പിക്കാൻ ബി​സി​സി​ഐ​യു​ടെ അ​നു​മ​തി തേടി കെ​സി​എ ക​ത്ത​യ​ച്ചി​ട്ടു​ണ്ട്.

തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ബി​സി​സി​ഐ​യു​ടെ അ​നു​മ​തി ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. വാ​തു​വയ്പ് കേ​സി​ല്‍ കു​റ്റ​വി​മു​ക്ത​നാ​ക്ക​പ്പെ​ട്ട ശ്രീ​ശാ​ന്തി​ന്‍റെ വി​ല​ക്ക് നീ​ക്കാ​ന്‍ ബി​സി​സി​ഐ ത​യാ​റാ​യി​രു​ന്നി​ല്ല.

2018ല്‍ ​കേ​ര​ള ഹൈ​ക്കോ​ട​തി താ​ര​ത്തി​ന്‍റെ ആ​ജീ​വ​നാ​ന്ത വി​ല​ക്ക് ഒ​ഴി​വാ​ക്കി. തു​ട​ര്‍​ന്ന് 2019ല്‍ ​സു​പ്രീം കോ​ട​തി​യു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം ബി​സി​സി​ഐ ഒം​ബു​ഡ്സ്മാ​ന്‍ വി​ല​ക്ക് ഏ​ഴു വ​ര്‍​ഷ​മാ​യി കു​റ​ച്ചു. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ര്‍ 13ന് ​വി​ല​ക്ക് അ​വ​സാ​നി​ച്ചു.

ഈ ​ഉ​ത്ത​ര​വ് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ശ്രീ​ശാ​ന്തി​നെ ക​ളി​പ്പി​ക്കാ​ന്‍ അ​നു​മ​തി തേ​ടി കെ​സി​എ ക​ത്ത​യ​ച്ച​ത്. ഔ​ദ്യോ​ഗി​ക​മെ​ന്ന നി​ല​യി​ലാ​ണ് ക​ത്ത​യ​ച്ച​തെ​ന്നും അ​നു​മ​തി ല​ഭി​ക്കു​ന്ന കാ​ര്യം ഉ​റ​പ്പാ​ണെ​ന്നും കെ​സി​എ സെ​ക്ര​ട്ട​റി ശ്രീ​ജി​ത്ത് വി. ​നാ​യ​ര്‍ പ​റ​ഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top