Breaking News

മുഖ്യമന്ത്രിക്ക് സമനില തെറ്റി, അന്വേഷണം ഒറ്റക്കെട്ടായി നേരിടുമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: അഴിമതിയുടെ ശരശയ്യയില്‍ കിടക്കുന്ന കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്​ സമനില തെറ്റിയിരിക്കുകയാണെന്ന്​ കെ.പി.സി.സി പ്രസിഡന്‍റ്​ മുല്ലപ്പള്ളി രാമചന്ദ്രന്‍​. ബാര്‍ കോഴ കേസില്‍ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയുള്‍പ്പെടെ യു.ഡി.എഫ്​​ നേതാക്കള്‍ക്കെതിരെ വിജിലന്‍സ്​ അന്വേഷണത്തിന്​ ഉത്തരവിട്ടതിന്​ പിന്നാലെയാണ്​ മുല്ലപ്പള്ളിയുടെ പ്രതികരണം.

 

ഏത്​ നിമിഷവും താന്‍ ജയിലിലേക്ക്​ പോകാന്‍ സാധ്യതയുണ്ടെന്ന തിരിച്ചറിവ്​​ മുഖ്യമന്ത്രിക്ക്​ വന്നിരിക്കുന്നു​. അതിനാലാണ്​ അദ്ദേഹം പ്രതികാര ബുദ്ധിയോടെ പ്രതിപക്ഷ നേതാക്കളെ തിരഞ്ഞുപിടിച്ച്‌​ പൊതുസമൂഹത്തിന്​ മുമ്ബില്‍ വ്യക്​തിഹത്യ നടത്തുന്നത്​.

ഇതിനെ കോണ്‍ഗ്രസും യു.ഡി.എഫും ഒറ്റക്കെട്ടായി നിന്ന്​ പരാജയപ്പെടുത്തും.

 

സര്‍ക്കാറി​െന്‍റ എല്ലാ കൊള്ളരുതായ്​മകളും തുറന്നുകാട്ടി സമൂഹത്തിന്​ മുന്നില്‍ ഇനിയും അവതരിപ്പിക്കും. പ്രതികാര നടപടിയെടുത്ത്​ നിശ്ശബദ്​മാക്കാമെന്ന്​ കരുതേണ്ട​. പ്രതിപക്ഷ നേതാവിനെക്കുറിച്ച്‌​ അഭിമാനമാണുള്ളത്​​. കഴിഞ്ഞ നാലര വര്‍ഷമായി സര്‍ക്കാര്‍ നടത്തുന്ന അഴിമതികള്‍ അദ്ദേഹം ഓരോന്നായി തുറന്നുകാണിക്കുകായണ്​. സ്​പ്രിന്‍ക്ലറടക്കമുള്ള അഴിമതികളാണ്​ ഇവിടെ നടന്നത്​. ഇക്കാര്യങ്ങളൊന്നും ഇതുവരെ നിഷേധിക്കാന്‍ സര്‍ക്കാറിന്​ കഴിഞ്ഞിട്ടില്ല.

 

യു.ഡി.എഫ്​ നേതാക്കള്‍ക്കെതിരെ ബാര്‍ കോഴക്കേസില്‍ ഉയര്‍ന്ന പരാതി എല്‍.ഡി.എഫ്​ സര്‍ക്കാര്‍ നാല്​ തവണ അന്വേഷിച്ചതാണ്​. അന്നെല്ലാം ക്ലീന്‍ ചീറ്റ്​ നല്‍കിയതുമാണ്​. അതേസമയം, ബാര്‍ കോഴയുമായി ബന്ധപ്പെട്ട്​ 10 കോടി രൂപ കേരള കോണ്‍ഗ്രസ്​ നേതാവ്​ ജോസ്​ കെ. മാണിക്ക്​ ഓഫര്‍ ചെയ്​തുവെന്ന്​ ബിജു രമേശ്​ ആരോപിച്ചിരിക്കുന്നു​​. എന്തുകൊണ്ട്​ ഇതിനെക്കുറിച്ച്‌​ അന്വേഷിക്കാന്‍ മുഖ്യമന്ത്രി തയാറാവുന്നില്ല. എല്‍.ഡി.എഫിലെത്തിയതോടെ ജോസ്​ കെ. മാണിയെ പരിശുദ്ധനാക്കാനുള്ള ശ്രമമാണ്​ നടക്കുന്നത്​.

 

ഒരു പ്രവാസിയില്‍നിന്ന്​ 50 ലക്ഷം തട്ടിയെന്ന്​ സി.പി.എമ്മി​െന്‍റ കൂടെനില്‍ക്കുന്ന സ്വതന്ത്ര എം.എല്‍.എക്കെതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്​. സംഭവത്തില്‍ തെളിവുണ്ടെന്ന്​ ഹൈകോടതിയും പറഞ്ഞിരിക്കുന്നു. എന്നിട്ടും അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ​എല്‍.ഡി.എഫ്​ സര്‍ക്കാറിലെ മന്ത്രിമാര്‍ക്കെതിരെ പുതിയ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്​​. ത​െന്‍റ കീഴിലെ മന്ത്രിമാരുടെ കൈകള്‍ അഴിമതി പുരളാത്തതാണെന്ന്​ ഉറപ്പിച്ച്‌​ പറയാന്‍ മുഖ്യമന്ത്രിക്ക്​ കഴിയുമോ എന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോദിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top