ഇസ്താംബൂള്‍: ഫോര്‍മുല വണ്ണില്‍ മെഴ്സിഡസിന്റെ ലൂയിസ് ഹാമില്ട്ടണ് ഏഴാം ലോക കിരീടം.
തുര്‍ക്കി ഗ്രാന്‍ഡ്പ്രീ സ്വന്തമാക്കിയതോടെയാണ് ഏറ്റവുമധികം ഫോര്‍മുല വണ്‍ കിരീടങ്ങള്‍ നേടിയ എഫ് വണ്‍ ഡ്രൈവറെന്ന മൈക്കിള്‍ ഷൂമാക്കറുടെ റെക്കോര്‍ഡിനൊപ്പം ഹാമില്ട്ടണ് എത്തിയത്.
2008, 2014, 2015, 2017, 2018, 2019 വര്‍ഷങ്ങളിലാണ് ഹാമില്ട്ടണ് ഫോര്‍മുല വണ്‍ കിരീടം നേടിയിട്ടുള്ളത്. നേരത്തെ പോര്‍ച്ചുഗീസ് ഗ്രാന്‍ഡ്പ്രീയില്‍ ജേതാവായതോടെ ഷൂമാക്കറുടെ 91 ഗ്രാന്‍ഡ്പ്രീ വിജയങ്ങളെന്ന റെക്കോര്‍ഡും ഹാമില്ട്ടന് മറികടന്നിരുന്നു.