Breaking News

സ്വർണക്കടത്തിന് ശിവശങ്കർ ഒത്താശ ചെയ്തെന്ന് എന്‍ഫോഴ്‌സ്‌മെന്റ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് സത്യവാങ്‌മൂലം. ശിവശങ്കറിന് സ്വര്‍ണക്കടത്തിനെപ്പറ്റി അറിവ് ഉണ്ടായിരുന്നു എന്നാണ് സത്യവാങ്‌മൂലത്തില്‍ വ്യക്തമാക്കുന്നത്. സ്വര്‍ണക്കടത്തിന് ശിവശങ്കര്‍ ഒത്താശ ചെയ്‌തു. കളളക്കടത്തില്‍ ലഭിക്കുന്ന വരുമാനം എവിടെ നിക്ഷേപിക്കണമെന്ന് ശിവശങ്കറാണ് നിര്‍ദേശിച്ചതെന്നും ഇ ഡി പറയുന്നു.

 

നയതന്ത്ര ചാനലിലൂടെ സ്വര്‍ണമടങ്ങിയ ബാഗ് വിട്ടുകിട്ടുന്നതിന് ശിവശങ്കര്‍ സജീവമായി ഇടപെട്ടിട്ടുണ്ട്. സ്വപ്‌നയുടെ പേരില്‍ മൂന്നാമത്തെ ലോക്കര്‍ തുടങ്ങാനും ശിവശങ്കര്‍ പദ്ധതിയിട്ടിരുന്നു.കഴിഞ്ഞ നവംബര്‍ 11ന് ഇതു സംബന്ധിച്ച വാട്സാപ്പ് സന്ദേശം അയച്ചുവെന്നും ഇ ഡി പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top