Breaking News

കെ എം ഷാജി എം എല്‍ എയുടെ ഭാര്യ എന്‍ഫോഴ്സ്‌മെന്റിന് മുന്നില്‍ മാെഴിനല്‍കാനെത്തി

കോഴിക്കോട്: കെ എം ഷാജി എം എല്‍ എയുടെ ഭാര്യ എന്‍ഫോഴ്സ്‌മെന്റിന് മുന്നില്‍ മാെഴിനല്‍കാനെത്തി. ഇന്നുരാവിലെ ഇഡിയുടെ കോഴിക്കോട് ഓഫീസിലാണ് അദ്ദേഹത്തിന്റെ ഭാര്യ ആശ മൊഴിനല്‍കാനെത്തിയത്. കണ്ണൂര്‍ അഴീക്കോട് സ്കൂളിനായി പ്ലസ്ടു ബാച്ച്‌ അനുവദിച്ചതിന് കെ എം ഷാജി എം എല്‍ എ 25 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയിന്മേലുളള അന്വേഷണത്തി​ന്റെ ഭാഗമായി ഷാജിയുടെ സ്വത്തുവിവരങ്ങളെക്കുറിച്ച്‌ ചോദിച്ചറിയാനാണ് ഭാര്യയുടെ മൊഴിയെടുക്കുന്നതെന്നാണ് കരുതുന്നത്.

 

ഇഡിക്ക് ഷാജി ആദ്യഘട്ടത്തില്‍ നല്‍കിയ സ്വത്തുവിവരവും യഥാര്‍ത്ഥത്തിലുള്ള കണക്കും തമ്മില്‍ പൊരുത്തക്കേടുകളുണ്ടോ എന്ന സംശയം ദുരീകരിക്കാന്‍ നേരത്തേ അദ്ദേഹത്തിന്റെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീട് ഇ ഡി അളന്ന് തിട്ടപ്പെടുത്തിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top