Kerala

മുസ്ലിംലീഗ് എം.എൽ.എ എം.സി കമറുദ്ദീൻ അറസ്റ്റിൽ

കാസർകോട്: മഞ്ചേശ്വരത്തെ മുസ്ലിംലീഗ് എം എൽ എ എം. സി കമറുദ്ദീൻ അറസ്റ്റിൽ.തെളിവുകളെല്ലാം എംഎൽഎയ്ക്ക് എതിരെയെന്ന് അന്വേഷണസംഘം. ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിലാണ് അറസ്റ്റ്.

35 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് പരാതി. 15 കോടിയുടെ തട്ടിപ്പ് കണ്ടെത്തി. ചന്ദേര സ്റ്റേഷനിലെ മൂന്ന് കേസുകളിലാണ് അറസ്റ്റ്. നൂറിലേറെ വഞ്ചനാ കേസുകളിലും പ്രതിയാണ് കമറുദ്ദീൻ.ആദ്യ കേസെടുത്ത് രണ്ടര മാസത്തിനു ശേഷമാണ് അറസ്റ്റ്.

അന്വേഷണസംഘ തലവന്‍ വി വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലിനെ തുടര്‍ന്നാണ് അറസ്റ്റ്.

കേസിൽ കമറുദ്ദീൻ്റെ കൂട്ടുപ്രതിയും ഫാഷൻ ​ഗോൾഡ് എംഡിയുമായ പൂക്കോയ തങ്ങളേയും പൊലീസ് ഇവിടേക്ക് വിളിച്ചു വരുത്തിയിരുന്നു. 

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top