Cricket

പതിമൂന്നാം സീസണിലെ ആദ്യ ഫൈനലിസ്റ്റായി മുംബൈ

ദുബായ്: ഐപിഎല്‍ പതിമൂന്നാം സീസണിലെ ആദ്യ ഫൈനലിസ്റ്റായി മുംബൈ ഇന്ത്യന്‍സ്. മുംബൈ ഉയര്‍ത്തിയ 201 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. മുംബൈയുടെ മികവുറ്റ ബൗളിംഗ് പ്രകടനമാണ് ഡല്‍ഹിയെ തകര്‍ത്തത്. പൃഥ്വി ഷാ (0), ശിഖര്‍ ധവാന്‍ (0), അജിന്‍ക്യ രഹാനെ (0) എന്നിവരെ പൂജ്യത്തില്‍ കൂടാരം കയറ്റി മുംബൈ പേസര്‍മാര്‍ കനത്ത പ്രഹരമേല്‍പ്പിച്ചു. ഇത്തവണ ശ്രേയസ് അയ്യര്‍ (12), ഋഷഭ് പന്ത് (3) എന്നിവരും പരാജിതരായി. 46 പന്തില്‍ 65 റണ്‍സ് നേടിയ മാര്‍ക്കസ് സ്റ്റോയ്‌നിസും, 33 പന്തില്‍ 42 റണ്‍സ് നേടിയ അക്ഷര്‍ പട്ടേലും ചേര്‍ന്ന് പൊരുതാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം.

നാലോവറില്‍ 14 റണ്‍സ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും 2 ഓവറില്‍ 9 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്‌ത്തിയ ട്രെന്‍ഡ് ബോള്‍ട്ടുമാണ് ഡല്‍ഹിയെ തകര്‍ത്തത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് 30 പന്തില്‍ 55 റണ്‍സ് നേടിയ ഇഷാന്‍ കിഷന്‍, 38 പന്തില്‍ 51 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവ്, 25 പന്തില്‍ 40 റണ്‍സ് നേടിയ ക്വിന്റന്‍ ഡീകോക്ക്, 14 പന്തില്‍ 37 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ മികവിലാണ് മികച്ച സ്കോറില്‍ എത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top