ന്യൂഡൽഹി: വയനാട് ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന സരിത എസ് നായരുടെ ഹർജി തള്ളി.രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തായിരുന്നു ഹർജി. ഹർജി തള്ളി അതിനൊപ്പം സരിത എസ് നായർക്ക് സുപ്രീംകോടതി ഒരു ലക്ഷം രൂപ പിഴയും ഇട്ടു.ബാലിശമായ ഹര്‍ജി നല്‍കിയതിന് സരിതയ്ക്ക് കോടതി ഒരു ലക്ഷം രൂപ പിഴ വിധിച്ചത്.
സരിതയുടെ അഭിഭാഷകര്‍ നിരന്തരം ഹാജര്‍ ആകാത്തതിനെ തുടര്‍ന്ന് ആണ് ഹര്‍ജി തള്ളിയത്. ഇന്നും സരിതയുടെ അഭിഭാഷകന് കോടതിയില്‍ ഹാജര്‍ ആയിരുന്നില്ല.