Breaking News

ബിനീഷ് കോടിയേരിയുടെ എൻഫോഴ്സ്മെൻറ്  കസ്റ്റഡി ഇന്ന് അവസാനിക്കും,ജാമ്യാപേക്ഷ സമർപ്പിക്കും

ബംഗളുരു:ബിനീഷ് കോടിയേരിയുടെ എൻഫോഴ്സ്മെൻറ് കസ്റ്റഡി ഇന്ന് അവസാനിക്കും. ഉച്ചയോടെ വൈദ്യ പരിശോധന നടത്തി ബിനീഷിനെ കോടതിയില്‍ ഹാജരാക്കും. കേന്ദ്ര ഏജന്‍സിയായിട്ടുള്ള എന്‍സിബിയും ബിനീഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടെക്കും. അതേസമയം ബിനീഷിനെ കാണാന്‍ അനുവദിക്കാത്ത ഇ‍ഡി നടപടി ബിനീഷിന്റെ അഭിഭാഷകര്‍ ഇന്ന് കോടതിയില്‍ ഉന്നയിക്കും.

കസ്റ്റഡിയില്‍ പീഡനമേറ്റെന്ന ബിനീഷിന്‍റെ പരാതിയും അഭിഭാഷകര്‍ കോടതിയെ അറിയിക്കും. അന്വേഷണ പുരോഗതി സംബന്ധിച്ച്‌ വിശദമായി റിപ്പോര്‍ട്ട് ഇഡി കോടതിയില്‍ നല്‍കും. ഇഡിയുടെ നടപടികള്‍ക്കെതിരെ കര്‍ണാടക ഹൈക്കോടതിയിലും ബിനീഷ് ഹര്‍ജി നല്‍കും. 

ബിനീഷിനെ ഇന്നലെ രാത്രി 9 മണിയോടെ ആശുപത്രിയില്‍ നിന്നും രാത്രി താമസിക്കുന്ന സ്റ്റേഷനിലേക്ക്  മാറ്റി. അതേസമയം നാല് ദിവസത്തെ കസ്റ്റഡി കാലാവധി തീരുന്ന സാഹചര്യത്തില്‍ ബിനീഷ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും.കസ്റ്റഡിയില്‍ പീഡനമേറ്റെന്ന ബിനീഷിന്‍റെ പരാതിയും അഭിഭാഷകര്‍ കോടതിയെ അറിയിക്കും. അന്വേഷണ പുരോഗതി സംബന്ധിച്ച്‌ വിശദമായി റിപ്പോര്‍ട്ട് ഇഡി കോടതിയില്‍ നല്‍കും. ഇഡിയുടെ നടപടികള്‍ക്കെതിരെ കര്‍ണാടക ഹൈക്കോടതിയിലും ബിനീഷ് ഹര്‍ജി നല്‍കും

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top