Breaking News

ഇന്ത്യൻ പര്യടനത്തിനുള്ള ഓസ്ട്രേലിയൻ ടീം പ്രഖ്യാപിച്ചു

മെൽബൺ: ഇന്ത്യൻ പര്യടനത്തിനുള്ള ഓസ്ട്രേലിയൻ ടീം പ്രഖ്യാപിച്ചു. ഏകദിന, ടി-20 പരമ്പരകൾക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ ആണ് ടീമിലെ ഒരേയൊരു പുതുമുഖം. മിച്ചൽ മാർഷിനു പരുക്കേറ്റതിൻ്റെ സാഹചര്യത്തിൽ വെറ്ററൻ ഓൾറൗണ്ടർ മോയിസൻ ഹെൻറിക്വസിനെ ടീമിലേക്ക് തിരികെ വിളിച്ചു.

ആരോൺ ഫിഞ്ച് ആണ് ലിമിറ്റഡ് ഓവർ മത്സരങ്ങളിൽ ഓസ്ട്രേലിയയെ നയിക്കുക. പാറ്റ് കമ്മിൻസ് വൈസ് ക്യാപ്റ്റൻ. ഓൾറൗണ്ടർ ഡാനിയൽ സാംസ് ടീമിൽ തുടരും. ഷോൺ അബ്ബോട്ട്, മാർനസ് ലബുഷെയ്ൻ ഗ്ലെൻ മാക്സ്‌വെൽ, ആഷ്ടൺ ആഗർ, സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ തുടങ്ങിയവരൊക്കെ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top