കോഴിക്കോട്: ഷോപ്പിംഗ് കോംപ്ലക്സിന് അകത്തുണ്ടായ കുഴിയിൽ വീണ് ഒരാൾ മരിച്ചു. മലപ്പുറം സ്വദേശിയും വസ്ത്ര വ്യാപാരിയുമായ ഹൈദ്യോസ് ഹാജിയാണ് മരിച്ചത്.കോഴിക്കോട് നഗരത്തിലാണ് സംഭവം.
കോഴിക്കോട് നഗരത്തിലെ ഒരു കോംപ്ലക്സിൽ നടക്കുന്നതിനിടെ നടവഴിയിൽ ഉണ്ടായിരുന്ന ചെറിയ വിടവിലൂടെ ഇദ്ദേഹം താഴെയ്ക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്ക് സാരമായി പരിക്കേറ്റ ഹൈദ്യോസ് ഹാജി പിന്നീട് മരിച്ചു.
കെട്ടിടത്തിന്റെ പാർക്കിംഗ് എരിയയിൽനിന്ന് മുകൾ നിലയിലേക്കു നിർമിച്ച ദ്വാരത്തിന്റെ വാതിൽ തുറന്നു കിടന്നതാണ് അപകടത്തിനും വ്യാപാരിയുടെ മരണത്തിനും വഴിവച്ചത്. സംഭവത്തിൽ കസബ പോലീസ് അന്വേഷണം തുടങ്ങി.