ദുബായ്: ഐപിഎല്ലിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തയെ 84 റണ്‍സിലൊതുക്കിയ ബാംഗ്ലൂര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു.
ബാംഗ്ലൂരിനായി മലയാളി താരം ദേവ്ദത്ത് പടിക്കല്‍ 25 റണ്‍സ് നേടി.
ഈ സീസണില്‍ ഒരു ടീം നേടുന്ന ഏറ്റവും ചെറിയ ടോട്ടലാണിത്. 34 പന്തുകളില്‍ നിന്നും 30 റണ്‍സെടുത്ത ക്യാപ്റ്റന്‍ മോര്ഗന് മാത്രമാണ് നാണംകെട്ട സ്കോര്‍ നേടുന്നതില്‍ നിന്നും കൊല്‍ക്കത്തയെ തടഞ്ഞത്.
പവര്‍പ്ലേയില്‍ രണ്ടോവറില്‍ ഒരു റണ്‍സ് പോലും വഴങ്ങാതെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി സിറാജ് അത്ഭുതമായി മാറി.