Breaking News

3500രൂപ അക്കൗണ്ടിൽ വന്നെന്ന് എസ്എംഎസ്,ലിങ്കിൽ തൊടരുത്,തട്ടിപ്പെന്ന് പോലീസ്

തിരുവനന്തപുരം:ഒരാഴ്ചയായി മിക്കവാറും എല്ലാ ഫോണുകളിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു എസ്എംഎസിനെ(SMS) കുറിച്ചാണ്.3500രൂപ നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്നും രജിസ്റ്റർ ചെയ്യാനും പറഞ്ഞ് ഇടപാട് നടന്നതിന്റെ ട്രാൻസാക്ഷൻ ഐ ഡി സഹിതമാണ് സന്ദേശം. അക്കൗണ്ടിൽ 3500 രൂപ വന്നതായി സന്ദേശം എത്തിയാൽ വിശ്വസിക്കരുതെന്നും തട്ടിപ്പാണെന്നും പൊലീസ് പറയുന്നു. നിങ്ങളുടെ അക്കൗണ്ടിലേക്കു 3500 രൂപ എത്തിയിട്ടുണ്ടെന്നും വിശദ വിവരങ്ങളറിയാന്‍ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്നുമാണ് സന്ദേശത്തിന്റെ ഉള്ളടക്കം. ചിലർക്ക് ഉയർന്ന തുക രേഖപ്പെടുത്തിയ സന്ദേശങ്ങളും വരുന്നുണ്ട്. രാജസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തട്ടിപ്പു സംഘങ്ങളാണ് ഇതിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. 

നിരവധി പേർക്കാണ് ദിവസവും സന്ദേശമെത്തുന്നത്. അറിയാത്ത കേന്ദ്രങ്ങളിൽനിന്ന് എത്തുന്ന ക്യുആർ കോഡുകൾ സ്കാൻ ചെയ്യരുതെന്നും പൊലീസ് നിർദേശിച്ചു. അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെടാൻ ഇതു കാരണമാകുമെന്നും പൊലീസ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top