ഡല്‍ഹി: സമീപകാലത്ത് രാജ്യത്തെ പ്രതിദിന കോവിഡ് കണക്കുകളില്‍ ഇന്ന് ഏറ്റവും കുറവ്. 24 മണിക്കൂറിനിടെ 55,722 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 579 മരണവും സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ കോവിഡ് ബാധിതരുടെ എണ്ണം 75,50,273 ആയി ഉയര്‍ന്നു. ഇതില്‍ 7,72,055 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 66,63,608 പേര് രോഗമുക്തി നേടി. ഇന്നലെ മാത്രം 66,399 പേരാണ് രോഗമുക്തി നേടിയത്. മരണസംഖ്യ 1,14,610 ആയി ഉയര്‍ന്നതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു