Breaking News

മഹാകവി അക്കിത്തം അന്തരിച്ചു

തൃശൂർ : മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു. തൂശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 94 വയസ്സായിരുന്നു. തൃശൂർ വെസ്റ്റ് ഫോർട് ഹൈടെക് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു.

കടുത്ത ന്യുമോണിയ ബാധയും സ്ഥിതി ​ഗുരുതരമാക്കി. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം പ്രശസ്ത കാവ്യമാണ്. 2019 ലെ ജ്ഞാനപീഠം അക്കിത്തത്തിന് ലഭിച്ചു.  സെപ്റ്റംബർ 24 നാണ് മഹാകവിക്ക് സമ്മാനിച്ചത്.

1926 ൽ പാലക്കാട് കുമരനല്ലൂരിലാണ് അക്കിത്തത്തിന്റെ ജനനം. ഓടക്കുഴൽ, ആശാൻ, വള്ളത്തോൾ, ജ്ഞാനപ്പാന പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ആയിരുന്നിട്ടുണ്ട്. എട്ടു പതിറ്റാണ്ട് നീണ്ട കാവ്യജീവിതമാണ് അവസാനിക്കുന്നത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top