കൊച്ചി: ലക്ഷദ്വീപില്‍ നിന്ന് കൊച്ചിയിലെ ആശുപത്രിയിലേക്കുള്ള യാത്രക്കിടെ യുവതി ഹെലികോപ്ടറില്‍ പ്രസവിച്ചു. ഹെലികോപ്ടര്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറന്നിറങ്ങിയ ഉടനെയായിരുന്നു യുവതിയുടെ പ്രസവം. കവരത്തി സ്വദേശിനിയായ നുസൈബ(18) യാണ് ഹെലികോപ്ടറില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. കവരത്തിയിലെ ആശുപത്രിയില്‍ നിന്ന് അടിയന്തിരമായി പവന്‍ഹാന്‍സിന്റെ ഹെലികോപ്ടറില്‍ കൊച്ചിയിലേക്ക് വരികയായിരുന്നു.
കൊച്ചിയിൽ ഹെലികോപ്ടറില്‍ യുവതി കുഞ്ഞിന് ജന്മം നൽകി
By
October 14, 2020 11:27 pm