ലിസ്ബണ്‍ : ഫുട്ബോൾ ആരാധകർക്ക് നെഞ്ചിടിപ്പ് കൂട്ടുന്ന ഒരു വാർത്തയാണിത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് കോവിഡ്. പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഫെഡറേഷനാണ് മുന്നേറ്റക്കാരന് രോഗം സ്ഥിരീകരിച്ച വിവരം പുറത്തുവിട്ടത്. യുവേഫ നേഷന്‍സ് ലീഗ് ഫുട്ബോളില്‍ നാളെ സ്വീഡനെതിരെ കളിക്കാന്‍ തയ്യാറെടുക്കവേയാണ് പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ കോവിഡ് ബാധിക്കുന്നത്.
രോഗലക്ഷണങ്ങളില്ല. റൊണാള്‍ഡോ നിരീക്ഷണത്തില്‍ പോയി. ടീമിലെ മറ്റ് കളിക്കാര്‍ക്ക് രോഗമില്ല. ഉടന്‍ കോവിഡ് മോചിതനായില്ലെങ്കില്‍ 28ന് ബാഴ്സലോണയുമായുള്ള ചാമ്ബ്യന്‍സ് ലീഗ് മത്സരത്തില്‍ യുവന്റസ് താരമായ റൊണാള്‍ഡോയ്ക്ക് കളിക്കാനാകില്ല. ഇങ്ങനെയാണെങ്കില്‍ ലോകഫുട്ബോളിലെ റൊണാള്‍ഡോ–-മെസി ഏറ്റുമുട്ടലിന് ഇനിയും കാത്തിരിക്കേണ്ടിവരും.