Breaking News

കാർ വാങ്ങിവരുമ്പോൾ അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു

കൊയിലാണ്ടി: നിര്‍ത്തിട്ട ടാങ്കര്‍ ലോറിയുടെ പിന്നില്‍ കാര്‍ ഇടിച്ച്‌ യുവാവ് മരിച്ചു. സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ. ബന്തിയോട് ഡി.എം ആശുപത്രിക്ക് സമീപം പരേതനായ അബൂക്കര്‍-സീനത്ത് ദമ്പതികളുടെ മകന്‍ ഫാസില്‍ (26) ആണ് മരിച്ചത്.

ഫാസിലിനൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്ത് ഉള്ളാളം സ്വദേശി സുള്‍ഫാന്‍ മാലിക്കിനെ(29) ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച്ച പുലര്‍ച്ച ഒന്നര മണിയോടെ കൊയിലാണ്ടി പൊലീസ് സ്റ്റേഷന് സമീപത്തെ ദേശീയ പാതയിലാണ് അപകടം. ശനിയാഴ്ച രാത്രി നാല് സുഹൃത്തുകളുമായി സെക്കന്‍റ്​ ഹാന്‍റ്​ കാര്‍ വാങ്ങാനായി കൊയിലാണ്ടിയിലേക്ക് പുറപ്പെട്ടതായിരുന്നു.കാര്‍ വാങ്ങി തിരിച്ചുവരുമ്ബോഴാണ്​ കാര്‍ അപകടത്തില്‍​പെട്ടത്​. വാങ്ങിയ കാര്‍ ഫാസില്‍ ആയിരുന്നു ഓടിച്ചിരുന്നത്. മറ്റൊരു കാറിലായിരുന്നു മൂന്ന് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top