പാരിസ്: ലോക രണ്ടാം നമ്പർ താരം റാഫേൽ നദാലിന് ഫ്രഞ്ച് ഓപ്പൺ പുരുഷവിഭാഗം സിംഗിൾസ് കിരീടം. ലോക ഒന്നാം നമ്പർ താരം നൊവാക് ദ്യോക്കോവിച്ചിനെ തോൽപ്പിച്ച് ഫ്രഞ്ച് ഓപ്പണിൽ നദാൽ കിരീടം നിലനിർത്തി.നേരിട്ടുള്ള സെറ്റുകൾക്കാണ് നദാലിന്റെ ജയം. ടൂർണ്ണമെൻറിൽ ഒരു സെറ്റ് പോലും നദാൽ വഴങ്ങിയില്ല. സ്കോർ:6-0,6-2,7-5.
നദാലിന്റെ ഇരുപതാം ഗ്രാൻസ്ലാം കിരീടം ആണ്. ഇതോടെ നദാൽ ഫെഡറർകൊപ്പം എത്തി.
ഫ്രഞ്ച് ഓപ്പണിൽ നദാലിന്റെ പതിമൂന്നാം കിരീടം.