ദുബായ്: ഐപിഎല്ലിലെ 22ാം മത്സരത്തില്‍ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ സണ്‍റെെസേഴ്സ് ഹെെദരാബാദിന് 69 റണ്‍സ് വിജയം. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ സണ്‍റെെസേഴ്സ് ഹെെദരാബാദ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് നേടി. ഇത് പിന്തുടര്‍ന്ന പഞ്ചാബ് 16.5 ഓവറില്‍ 132 റണ്‍സിന് പുറത്താവുകയായിരുന്നു. ഒറ്റയ്ക്ക് നിന്ന് പോരാടിയ നികൊളസ് പൂരന്റെ പോരാട്ടം പാഴായി.
ഹെെദരാബാദിന് വേണ്ടി ആദ്യ ബാറ്റിംഗിനിറങ്ങിയ ഡേവിഡ് വാര്‍ണറും ഇംഗ്ലഡ് താരം ജോണി ബെയര്‍സ്റ്റോയും മികച്ച കൂട്ട്കെട്ട് കാഴ്ചവച്ചു. ഡേവിഡ് വാര്‍ണര്‍ 40 പന്തില്‍ 52 റണ്‍സും ജോണി ബെയര്‍സ്റ്റോ 55 പന്തില്‍ 95 റണ്‍സും നേടി. ഇത് 201 എന്ന ഉയര്‍ന്ന റണ്‍സിലേക്ക് ടീമിനെ എത്തിക്കാന്‍ സഹായകരമായി.