Breaking News

മാസ്ക് ധരിച്ച് ജ്വല്ലറിയില്‍ നിന്ന് മാല മോഷ്ടിച്ച് യുവതി,സിസി ടിവിയിലും മാസ്ക്

ആലുവ:ജ്വല്ലറിയില്‍ നിന്നും മാല മോഷ്ടിച്ച്‌ യുവതി കടന്നു കളഞ്ഞു. അരപവനില്‍ അധികം തൂക്കം വരുന്ന മാലയുമായാണ് യുവതി കടന്ന് കള‍ഞ്ഞത്. ഇവരുടെ സിസിടിവി ദൃശ്യങ്ങളുണ്ടെങ്കിലും മാസ്ക്കുള്ളതിനാല്‍ മുഖം വ്യക്തമല്ല.

 

ആലുവ ചൂണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന ചന്ദ്രന്‍സ് ജ്വല്ലറിയിലാണ് മോഷണം നടന്നത്. 30 വയസ്സ് തോന്നിക്കുന്ന സ്ത്രീ വൈകിട്ടോടെ കടയിലെത്തി. കയ്യില്‍ ഉള്ള മാല മാറി വാങ്ങണം എന്ന വ്യാജേനയാണ് ഇവര്‍ കടയിലെത്തിയത്. ജ്വല്ലറി ഉടമയായ ജിമേഷിനോട് പകരം മാല കാണിക്കണമെന്ന് ആവശ്യപ്പെട്ടു.

ഇതിനിടയില്‍ ഉടമയുടെ കണ്ണ് വെട്ടിച്ച്‌ അര പവന്റെ മുകളില്‍ തൂക്കം വരുന്ന മാല ഇവര്‍ പേഴ്സിലൊളിപ്പിച്ചു.

ഉടനെ ഈ മോഡല്‍ അല്ല വേണ്ടതെന്ന് പറഞ്ഞ് യുവതി ജ്വല്ലറിയില്‍ നിന്ന് കടന്നു കളയുകയായിരുന്നു. സംശയം തോന്നിയ ഉടമയും,തൊഴിലാളിയും മോഷ്ടാവിനെ തിരഞ്ഞെങ്കിലും പിടികൂടാനായിട്ടില്ല. എടത്തല പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top