ചാലക്കുടി ∙ കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്..എല്‍.വി രാമകൃഷ്ണനെ (42) അമിത അളവില്‍ ഉറക്ക ഗുളിക ഉള്ളില്‍ചെന്ന നിലയില്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കലാഭവന്‍ മണി സ്ഥാപിച്ച കുന്നിശേരി രാമന് സ്മാരക കലാഗൃഹത്തില്‍ ശനിയാഴ്ച രാത്രി ഏഴോടെ ഇദ്ദേഹത്തെ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സുഹൃത്തുക്കളാണ് ആശുപത്രിയിലെത്തിച്ചത്.
വിഷം കഴിച്ചതെന്നാണ് കരുതിയിരുന്നെങ്കിലും വിശദ പരിശോധനയില്‍ ഉറക്കഗുളികയാണെന്ന് തെളിയുകയായിരുന്നു. പിന്നീട് കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കേരള സംഗീത നാടക അക്കാഡമിയില്‍ ഓണ്‍ലൈന്‍ വഴി മോഹിനിയാട്ടം അവതരിപ്പിക്കുന്നതിന് രാമകൃഷ്ണന് അനുമതി തേടിയിരുന്നു.അധികൃതർ അനുമതി നിഷേധിച്ചിരുന്നു.