കോച്ച്: ലൈഫില്‍ കമ്മീഷന് ആയി 4.48 കോടി രൂപ നല്‍കിയെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പൻ.3.80 കോടി രൂപ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന് ഖാലിദിന് നല്കി. കോണ്‍സുലേറ്റ് വാഹനത്തിലെത്തിയാണ് ഖാലിദ് പണം വാങ്ങിയത്. 68 ലക്ഷം രൂപ സന്ദീപ് നായര്‍ക്ക് നല്കി. പ്രതിപക്ഷ നേതാവിന് ഐഫോൺ വാങ്ങി നല്‍കിയെന്നും സിബിഐക്ക് നല്കിയ മൊഴിയില്‍ പറയുന്നു. സ്വപ്ന ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഫോണ്‍ വാങ്ങിയതെന്നും സന്തോഷ് ഈപ്പന്റെ മൊഴിയിലുണ്ട്. ഫോണ്‍ വാങ്ങിയതിന്റെ ബില്‍ കോടതിക്ക് കൈമാറി.
യുഎഇ നാഷണല്‍ ഡേ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് നല്‍കാനാണ് ഫോണ്‍ എന്നാണ് സ്വപ്ന പറഞ്ഞത്.2019 ഡിസംബര്‍ രണ്ടിന് നടന്ന പരിപാടിയില്‍ പ്രതിപക്ഷ നേതാവായിരുന്നു മുഖ്യാതിഥി. ഈ ചടങ്ങില്‍ വെച്ചാണ് ഫോണ്‍ കൈമാറിയതെന്ന് സന്തോഷ് ഈപ്പന് പറയുന്നു. നവംബര്‍ 29 നാണ് കൊച്ചിയിലെ ഷോപ്പിങ് സെന്ററില്‍ നിന്ന് ഫോണ്‍ വാങ്ങിയത്.