Breaking News

ചെന്നൈയെ വീഴ്ത്തി ഡൽഹി പോയിന്റ് ടേബിളിൽ ഒന്നാമത്

ദുബായ്: ഐപിഎല്ലിലെ ഏഴാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിനു ജയം. 44 റൺസിനാണ് ഡൽഹി ചെന്നൈയെ കീഴ്പ്പെടുത്തിയത്. 176 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈക്ക് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 131 റൺസെടുക്കാനേ സാധിച്ചുള്ളൂ. 43 റൺസെടുത്ത ഫാഫ് ഡുപ്ലെസി ആണ് ചെന്നൈയുടെ ടോപ്പ് സ്കോറർ. ഡൽഹിക്കായി കഗീസോ റബാഡ മൂന്നും ആൻറിച് നോർജെ രണ്ടും വിക്കറ്റുകൾ വീതം വീഴ്ത്തി. ജയത്തോടെ രണ്ട് മത്സരങ്ങളിൽ രണ്ട് ജയവുമായി ഡൽഹി പോയിൻ്റ് ടേബിളിൽ ഒന്നാമതെത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top