Breaking News

കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണ്ണ വേട്ട; 17 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടികൂടി; 24 മണിക്കൂറില്‍ പിടിച്ചത് 1.12 കോടി രൂപയുടെ സ്വര്‍ണ്ണം

ക​രി​പ്പൂ​ര്‍: ക​രി​പ്പുര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വീ​ണ്ടും സ്വ​ര്‍​ണ വേ​ട്ട. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ ഷാ​ര്‍​ജ​യി​ല്‍ നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ല്‍ നി​ന്ന് 17 ല​ക്ഷ​ത്തി​ന്‍റെ സ്വ​ര്‍​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ചൊവ്വാഴ്ച പു​ല​ര്‍​ച്ചെ മി​ക്‌​സി​യു​ടെ മോ​ട്ടോ​റി​ല്‍ ഒ​ളി​പ്പി​ച്ച് ക​ട​ത്തി​യ 96 ല​ക്ഷ​ത്തി​ന്‍റെ സ്വ​ര്‍​ണം എ​യ​ര്‍​ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​തോ​ടെ 24 മ​ണി​ക്കൂ​റി​നു​ള​ളി​ല്‍ എ​യ​ര്‍​ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത് 1.12 കോ​ടി​യു​ടെ സ്വ​ര്‍​ണ​മാ​ണ്.

ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ എ​യ​ര്‍​അ​റേ​ബ്യ വി​മാ​ന​ത്തി​ല്‍ ഷാ​ര്‍​ജ​യി​ല്‍ നി​ന്നെ​ത്തി​യ കാ​സ​ര്‍​ഗോ​ഡ് കു​റ്റി​ക്കു​ളം അ​ബ്ദു​ള്‍ ഖാ​ദ​ര്‍ എ​ന്ന യാ​ത്ര​ക്കാ​ര​നി​ല്‍ നി​ന്നാ​ണ് 350 ഗ്രാം ​സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ ബാ​ഗേ​ജി​ന​ക​ത്ത് കാ​ര്‍​ബോ​ര്‍​ഡ് ഷീ​റ്റി​ലാ​ണ് സ്വ​ര്‍​ണം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്.

ക​സ്റ്റം​സ് പ​രി​ശോ​ധ​ന​യി​ല്‍ സം​ശ​യം തോ​ന്നി​യ അ​ധി​കൃ​ത​ര്‍ തു​റ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക​ള്ള​ക്ക​ട​ത്ത് ക​ണ്ടെ​ത്തി​യ​ത്. ചൊവ്വാഴ്ച മ​ല​പ്പു​റം ചെ​റു​വാ​യൂ​ര്‍ മാ​ട്ടി​ല്‍ അ​ബ്ദു​ള്‍ അ​സീ​സ്(45)​എ​ന്ന യാ​ത്ര​ക്കാ​ര​നി​ല്‍ നി​ന്നാ​ണ് 1866 ഗ്രാം ​സ്വ​ര്‍​ണം ക​ണ്ടെ​ടു​ത്ത​ത്. ഷാ​ര്‍​ജ​യി​ല്‍ നി​ന്ന് എ​യ​ര്‍ അ​റേ​ബ്യ വി​മാ​ന​ത്തി​ലാ​ണ് അ​സീ​സ് ക​രി​പ്പൂ​രി​ലെ​ത്തി​യ​ത്.

അ​സീ​സി​ന്‍റെ ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന മി​ക്‌​സി​യു​ടെ മോ​ട്ടോ​റി​നു​ള​ളി​ല്‍ അ​തീ​വ ര​ഹ​സ്യ​മാ​യി​ട്ടാ​ണ് സ്വ​ര്‍​ണം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്.​ഇ​യാ​ളെ പി​ന്നീ​ട് ക​സ്റ്റം​സ് അ​റ​സ്റ്റ് ചെ​യ്തു.

ക​രി​പ്പൂ​ര്‍ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ ടി.​എ. കി​ര​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സൂ​പ്ര​ണ്ടു​മാ​രാ​യ കെ.​പി. മ​നോ​ജ്, കെ.​പി. സു​ധീ​ര്‍, തോ​മ​സ് വ​ര്‍​ഗീ​സ്, ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ വി.​സി. മി​നി​മോ​ള്‍, പ്രേം​പ്ര​കാ​ശ് മീ​ന, എം.​ജ​യ​ന്‍, ജി.​ന​രേ​ഷ് തു​ട​ങ്ങി​യ​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് സ്വ​ര്‍​ണം പി​ടി​ച്ച​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top