തിരുവനന്തപുരം: കൃഷിമന്ത്രി വി.എസ്. സുനിൽ കുമാറിന് കോവിഡ് 19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് സുനിൽ കുമാർ. അദ്ദേഹവുമായി ബന്ധപ്പെട്ടവരോടും സ്റ്റാഫുകളോടും നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചു. നേരത്തെ ധനമന്ത്രി തോമസ് ഐസക്കിനും, കായിക മന്ത്രി ഇ.പി. ജയരാജനുമാണ് കോവിഡ് ബാധിച്ചത്.
കൃഷിമന്ത്രി വി.എസ്. സുനിൽ കുമാറിന് കോവിഡ്
By
September 23, 2020 11:48 am