Breaking News

നാടകീയ രംഗങ്ങൾ,എതിർപ്പിനിടയിൽ കാർഷിക പരിഷ്‌കാര ബില്ലുകൾ രാജ്യസഭ പാസാക്കി

ന്യൂഡൽഹി: കാർഷിക പരിഷ്‌കാര ബില്ലുകൾ രാജ്യസഭ പാസാക്കി. ശബ്ദ വോട്ടോടു കൂടിയാണ് ബിൽ പാസാക്കിയത്. പാർലമെന്ററി സെലക്ട് കമ്മിറ്റിയ്ക്ക് വിടണമെന്ന ആവശ്യം തള്ളിക്കൊണ്ടാണ്  ബിൽ പാസാക്കിയത്. കരാർ കൃഷി അനുവദിക്കലും ഉത്പന്ന വിപണന നിയന്ത്രണം നീക്കലും സംബന്ധിച്ച ബില്ലുകളാണ് രാജ്യസഭാ പാസാക്കിയത്.

അതേസമയം,  ബില്ല് പാസാ ക്കുന്നതിനിടയിൽ സഭയിൽ നാടകീയരംഗങ്ങൾ ഉണ്ടായി. ബില്ല് കർഷകരുടെ മരണവാറണ്ടെന്നാണ്കോൺഗ്രസ് എംപി പ്രതാപ് സിംഗ് ബാജ്വ ആരോപണമുന്നയിച്ചു. കോർപറേറ്റുകളുടെ ചൂഷണത്തിന് ഇടയാക്കുമെന്ന് ബിനോയ് വിശ്വവും കെകെ രാഗേഷും വാദിച്ചു. ഡെറിക് ഒബ്രിയൻ ഉപാധ്യക്ഷന്റെ മൈക്ക് തകർക്കുകയും പേപ്പറുകൾ വലിച്ചുകീറുകയും ചെയ്തു.

സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് കേരളത്തിൽ നിന്നുള്ളവരടക്കം 12 എംപിമാർ സഭപിരിഞ്ഞതിന് ശേഷവും രാജ്യസഭയുടെ നടത്തളത്തിൽ ധർണ നടത്തിവരികയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top