അബുദാബി: ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ മുംബൈയ്ക്ക് എതിരെ ചെന്നൈയ്ക്ക് 5 വിക്കറ്റ് ജയം. ചെന്നൈയ്ക്കു വേണ്ടി അമ്പാട്ടി റായിഡു 48 പന്തിൽ 71 റൺസും ഡു പ്ലിസസ് പുറത്താകാതെ അർദ്ധ ശതകവും നേടി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടക്കാനേ കഴിഞ്ഞുള്ളൂ.