Breaking News

കെ ടി ജലീലിന്റെ രാജി ആവശ്യം: സംസ്ഥാനത്ത് പ്രതിഷേധം , സംഘര്‍ഷം

കോ​ട്ട​യം: മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ രാ​ഷ്ട്രി​യ പാ​ര്‍​ട്ടി​ക​ളു​ടെ​യും വി​വി​ധ യു​വ​ജ​ന സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് അ​ക്ര​മാ​സ​ക്ത​മാ​യി. മ​ല​പ്പു​റ​ത്ത് യൂ​ത്ത് ലീ​ഗി​ന്‍റെ​യും യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധം സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു.

പോ​ലീ​സ് ബാ​രി​ക്കേ​ഡ് ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. ലാ​ത്തി ചാ​ര്‍​ജി​ല്‍ നി​ര​വ​ധി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഒ​രു പ്ര​വ​ര്‍​ത്ത​ക​ന്‍റെ ക​ണ്ണി​ന് ഗു​രു​ത​ര പ​രി​ക്കു​ണ്ട്.

കോ​ട്ട​യ​ത്ത് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ര്‍​ച്ചി​ലും സം​ഘ​ര്‍​ഷ​മു​ണ്ടാ​യി. പ്ര​വ​ര്‍​ത്ത​ക​രെ പി​രി​ച്ചു വി​ടാ​ന്‍ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. അതിന് ശേഷം യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി എത്തി. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു.

ആ​ല​പ്പു​ഴ​യി​ല്‍ യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധം ന​ട​ന്ന​ത്. ബാ​രി​ക്കേ​ഡി​നു മു​ക​ളി​ല്‍ ക​യ​റി പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധി​ച്ചു. ഇ​വ​രെ പി​രി​ച്ചു​വി​ടാ​ന്‍ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. ലാ​ത്തി ചാ​ര്‍​ജി​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ​രി​ക്കേ​റ്റു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top