കൊച്ചി: സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. വെള്ളിയാഴ്ച പവന് 120 രൂപയാണ്കൂടിയത്. ഇതോടെ ഒരു പവൻ്റെ വില 38,080 രൂപയായി. 4760 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസം 37,960 രൂപയായിരുന്നു പവന്റെ വില.
ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,951.13 ഡോളർ നിലവാരത്തിലേയ്ക്ക് ഉയർന്നു. കോവിഡ് വ്യാപനത്തോത് ഉയരുന്നതാണ് വിലയെ സ്വാധീനിച്ചത്. ഡോളറിന്റെ തളർച്ചയും സ്വർണവിലവർധനയ്ക്ക് കാരണമായി.