Breaking News

രാജ്യത്തെ കോവിഡ് ബാധിതർ 52 ലക്ഷം കടന്നു; 24 മണിക്കൂറിൽ 96,424 പുതിയ രോഗികൾ;1174 മരണം

ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 52 ല​ക്ഷം ക​ട​ന്നു. 52,14,678 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ വൈ​റ​സ് ബാ​ധി​ച്ച​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 96,424 പേ​ർ​ക്കാ​ണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.

1,174 പേ​രാ​ണ് ഒ​റ്റ​ദി​വ​സം കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത്കോ​വി​ഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 84372 ആയി

കോ​വി​ഡ് ബാ​ധി​ത​രാ​യി​രു​ന്ന 41,12,552 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 10,17,754 പേ​ർ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്.

മ​ഹാ​രാ​ഷ്ട്ര, ആ​ന്ധ്രാ​പ്ര​ദേ​ശ്, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഡ​ൽ​ഹി, പ​ശ്ചി​മ​ബം​ഗാ​ൾ, ബി​ഹാ​ർ, തെ​ലു​ങ്കാ​ന, ഒ​ഡീ​ഷ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളാ​ണ് രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ലു​ള്ള​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top