കൊച്ചി:മന്ത്രി കെ ടി ജലീലിനെ വിളിപ്പിച്ചത് സാക്ഷി മൊഴി രേഖപ്പെടുത്താൻ തന്നെയെന്ന് വ്യക്തമായി. ഇതുമായി ബന്ധപ്പെട്ട് എൻഐഎ മന്ത്രിക്കയച്ച നോട്ടീസിന്റെ വിശദാംശങ്ങൾ പുറത്ത്. സിആർപിസി സെക്ഷൻ 160 പ്രകാരമാണ് മന്ത്രിക്ക് എൻഐഎ നോട്ടീസ് അയച്ചത്. ഈ വകുപ്പ് സാക്ഷി മൊഴി രേഖപ്പെടുത്താൻ വിളിച്ച് വരുത്താനുള്ള വകുപ്പാണ്.
എൻഐഐ നിയമത്തിലെ 17,18, 19 വകുപ്പുകൾ പ്രകാരമുള്ള സാക്ഷി മൊഴി രേഖപ്പെടുത്താനാണ് എൻഐഎ വിളിപ്പിച്ചതെന്ന് മന്ത്രി കെ ടി ജലീൽ വ്യക്തമാക്കിയിരുന്നു. തന്റെ സൗകര്യം അനുസരിച്ചുള്ള സമയമാണ് അതിനായി അനുവദിച്ചത്. കേസിലെ പ്രതികളുടെ മൊഴിയിലെ കാര്യങ്ങൾ ധരിപ്പിച്ച് സംശയനിവാരണം വരുത്തുകയും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചറിയുകയുമായിരുന്നു.