Breaking News

മന്ത്രി ജലീലിനെ തേജോവധം ചെയ്യാൻ ശ്രമം,ജലീല്‍ എന്ത് തെറ്റാണ് ചെയ്തതെന്ന്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രി കെ ടി ജലീല്‍ എന്ത് തെറ്റാണ് ചെയ്തത്, ജലീലിനെതിരെ എന്ത് ആക്ഷേപമാണുള്ളത്. അദ്ദേഹത്തെ തേജോവധം ചെയ്യാന്‍ ശ്രമമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായിി വിജയൻ. ഇപ്പോൾ നടക്കുന്നത് ആരോപണമുന്നയിച്ച്‌ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം.
ജലീലിനെതിരെ വിരോധമുള്ളവര്‍ കാണും. ഇവിടെ നടക്കുന്നത് നമ്മുടെ നാടിന് ചേരാത്ത കാര്യങ്ങളാണ്. ലീഗിനും ബിജെപിക്കും ഒരുമിച്ച്‌ നീങ്ങാന്‍ ജലീലെന്ന കഥാപാത്രത്തെ ഉപയോഗിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് അപവാദം പ്രചരിപ്പിക്കലല്ലേ. ഇഡി ചോദ്യം ചെയ്തത്‌ വലിയ കാര്യമല്ല. പരിശോധന നടത്തുന്നതില്‍ എന്താണ് തെറ്റെന്നും മുഖ്യമന്ത്രി ചോദിക്കുന്നു. ഖുറാന്‍ കൊടുക്കുന്നത് തെറ്റെന്ന് ബിജെപിക്ക് തോന്നാം, എന്നാല്‍
ലീഗിനും തോന്നണോയെന്ന് മുഖ്യമന്ത്രി ചോദിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top