തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തെ അട്ടിമറിക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.സെക്രട്ടറിയേറ്റിനു മുന്നിൽ നടന്നത് സമരാഭാസം ആണ്.കോവിഡ് പടരട്ടെയെന്ന മനോഭാവത്തോടെ നിയമം ലംഘിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ സുരക്ഷയും സമാധാനവും നശിപ്പിക്കുന്ന നടപടികൾ അനുവദിക്കാനാവില്ല. കോവിഡ് പ്രതിരോധത്തിൽനിന്ന് പോലീസിനെ മാറ്റേണ്ടി വരുന്നു. അതുകൊണ്ട് കൂടുതൽ സന്നദ്ധപ്രവർത്തകരെ ആവശ്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സെക്രട്ടേറിയറ്റിനു മുന്നിൽ നടന്നത് സമരാഭാസം,കോവിഡ് പടരട്ടെയെന്ന മനോഭാവത്തോടെ നിയമം ലംഘിച്ചെന്ന് മുഖ്യമന്ത്രി
By
September 15, 2020 6:35 pm