തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു മന്ത്രിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വ്യവസായ മന്ത്രി ഇ പി ജയരാജനാണ് കോവിഡ് സ്ഥിരീകരിച്ചത്. കണ്ണൂരിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു അദ്ദേഹം. കോവിഡ് പോസിറ്റീവായതോടെ മന്ത്രിയെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി.
സംസ്ഥാനമന്ത്രിസഭയില്‍ കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ജയരാജന്. ധനമന്ത്രി ഡോ തോമസ് ഐസക്കിന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തോമസ് ഐസക്ക് ഇപ്പോള്‍ ചികില്‍സയിലാണ്.