പത്തനംതിട്ട : പത്തനംതിട്ടയിൽ കോവിഡ് നിരീക്ഷണത്തിൽ ആയിരുന്നയാൾ ജീവനൊടുക്കി. റാന്നി പെരുമ്പുഴയിലുള്ള ക്വാറൻ്റൈൻ കേന്ദ്രത്തിലാണ് സംഭവം.
കലഞ്ഞൂർ സ്വദേശി നിഷാന്താണ് മരിച്ചത്. 41 വയസായിരുന്നു.
നിരീക്ഷണ കേന്ദ്രത്തിലെ ഫാനിൽ തൂങ്ങിയാണ് ഇയാൾ ജീവൻ ഒടുക്കിയത്. നിരീക്ഷണത്തിലിരിക്കെ മദ്യം കിട്ടlത്തതിനാലാണ് ഇയാൾ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു. മരിക്കുന്നതിന് മുമ്പ് ഭാര്യയെ വിളിച്ച് ആത്മഹത്യ ചെയ്യുമെന്ന് നിഷാന്ത് പറഞ്ഞിരുന്നു എന്നും പൊലീസ് വ്യക്തമാക്കി.
കോവിഡ് നിരീക്ഷണത്തിലിരുന്നയാൾ ജീവനൊടുക്കി; മരിച്ചത് പത്തനംതിട്ട സ്വദേശി
By
September 10, 2020 10:31 am