തിരുവനന്തപുരം:മഞ്ചേശ്വരം എംഎൽഎ എം.സി.കമറുദ്ദീൻ പ്രതിയായ നിക്ഷേപത്തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചതാണിത്. കാസർകോട് ചെറുവത്തൂർ ഫാഷൻ ഗോൾഡ് ജൂവലറിയുടെ പേരിൽ നിക്ഷേപമായി സ്വീകരിച്ച കോടിക്കണക്കിനു രൂപയും സ്വർണവും തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്നാണു കേസ്.
പ്രതികളായ യുഡിഎഫ് കാസർകോട് ചെയർമാനും മഞ്ചേശ്വരം എംഎൽഎയുമായ എം.സി.കമറുദ്ദീൻ, മുസ്ലിംലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം ടി.കെ.പൂക്കോയ തങ്ങൾ എന്നിവരുടെ വീടുകളിൽ കഴിഞ്ഞദിവസം പൊലീസ് റെയ്ഡ് നടത്തിയിരുന്നു. എംഎൽഎയുടെ പടന്ന എടാച്ചാക്കൈയിലെയും പൂക്കോയ തങ്ങളുടെ ചന്തേര പൊലീസ് സ്റ്റേഷനടുത്തെയും വീടുകളിലാണ് സിഐ പി.നാരായണന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്ക് എത്തിയത്.
എം.സി.കമറുദ്ദീൻ എംഎൽഎ പ്രതിയായ നിക്ഷേപത്തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും
By
September 9, 2020 9:38 pm