Breaking News

സ്വർണ്ണവിലയിൽ നേരിയ വർദ്ധന; പവന് 37600

കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ധന. പവന് 80 രൂപ വര്‍ധിച്ച് 37,600 രൂപയായി. 4700 രൂപയാണ് ഒരു ഗ്രാം സ്വവർണ്ണത്തിൻ്റെ വില. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതും അമേരിക്കയും ചൈനയും തമ്മിലുളള വ്യാപാരയുദ്ധവുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

കഴിഞ്ഞ മാസം ഏഴിന് പവന് 42000 രൂപ രേഖപ്പെടുത്തി സ്വര്‍ണ വില സര്‍വ്വകാല റെക്കോര്‍ഡിട്ടിരുന്നു. തുടര്‍ന്ന് പടിപടിയായി സ്വര്‍ണവില താഴോട്ട് പോകുന്നതാണ് കണ്ടത്. സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തിയത്. എന്നാല്‍ ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് ഉള്‍പ്പെടെയുളള ഘടകങ്ങള്‍ പിന്നീട് സ്വര്‍ണവിലയെ പ്രതികൂലമായി ബാധിക്കുന്നതാണ് കണ്ടത്.

ഈ മാസം അഞ്ചിന് സ്വർണ്ണ വില പവന് 37,360 എന്ന നിലയിൽ എത്തിയിരുന്നു. പിന്നീടുളള ദിവസങ്ങളില്‍ നേരിയ വര്‍ധന രേഖപ്പെടുത്തുന്നതാണ് ദൃശ്യമായത്. ഒരുമാസത്തിനിടെ സ്വര്‍ണവിലയില്‍ 4500 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top