Breaking News

വെടിവെയ്പ് നടത്തിയിട്ടില്ല; ചൈനയുടെ ആരോപണം നിഷേധിച്ച് ഇന്ത്യ

ഡൽഹി: കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ലെ പാം​ഗോ​ങ് ത​ടാ​ക​ത്തി​ന് സ​മീ​പം സൈ​ന്യം വെ​ടി​യു​തി​ർ​ത്ത​താ​യു​ള്ള ചൈ​നീ​സ് ആ​രോ​പ​ണം നി​ഷേ​ധി​ച്ച് ഇ​ന്ത്യ. നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ ഇ​ന്ത്യ​ൻ സൈ​ന്യം വെ​ടി​വ​യ്പ് ന​ട​ത്തി​യി​ട്ടി​ല്ല. ചൈ​നീ​സ് പ​ട്ടാ​ള​മാ​ണ് ധാ​ര​ണ​ക​ൾ ലം​ഘി​ച്ച് വെ​ടി​യു​തി​ർ​ത്ത​തെ​ന്നും ക​ര​സേ​ന അ​റി​യി​ച്ചു.

അ​തി​ർ​ത്തി​യി​ൽ ചൈ​ന നി​ര​ന്ത​രം പ്ര​കോ​പ​നം സൃ​ഷ്ടി​ക്കു​ക​യാ​ണ്. പാം​ഗോ​ങ് ത​ടാ​ക​ത്തി​ന് സ​മീ​പം ചൈ​നീ​സ് സൈ​ന്യം ഇ​ന്ത്യ​ൻ മേ​ഖ​ല​യ്ക്ക് അ​ടു​ത്തെ​ത്തി​യാ​ണ് വെ​ടി​വ​യ്പ് ന​ട​ത്തി​യ​ത്. പ്ര​പോ​നം ഉ​ണ്ടാ​യ​പ്പോ​ഴും ഇ​ന്ത്യ​ൻ സൈ​ന്യം സം​യ​മ​നം പാ​ലി​ച്ചെ​ന്നും ക​ര​സേ​ന വി​ശ​ദ​മാ​ക്കി.

പാം​ഗോ​ങ് ത​ടാ​ക​ത്തി​ന് തെ​ക്കു​ഭാ​ഗ​ത്തു​ള്ള പ​ർ​വ​ത പ്ര​ദേ​ശ​ത്തി​ന് സ​മീ​പം ഇ​ന്ത്യ​ൻ സൈ​നി​ക​ർ വെ​ടി​യു​തി​ർ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് പീ​പ്പി​ൾ​സ് ലി​ബ​റേ​ഷ​ൻ ആ​ർ​മി​യു​ടെ സൈ​നി​ക​ർ പ്ര​ത്യാ​ക്ര​മ​ണം ന​ട​ത്താ​ൻ നി​ർ​ബ​ന്ധി​ത​രാ​യെ​ന്നാ​ണ് ചെ​ന​യു​ടെ വെ​സ്റ്റേ​ണ്‍ തി​യ​റ്റ​ർ ക​മാ​ൻ​ഡ് പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞ​ത്.

ഇ​ന്ത്യ-​ചൈ​ന അ​തി​ർ​ത്തി​യി​ൽ നാ​ല് പ​തി​റ്റാ​ണ്ടി​നി​ട​യി​ൽ ആ​ദ്യ​മാ​യാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​താ​യി ആ​രോ​പ​ണം ഉ​യ​രു​ന്ന​ത്. നേ​ര​ത്തെ, ഗാ​ൽ​വ​ൻ സം​ഘ​ർ​ഷ വേ​ള​യി​ലും ഇ​രു​വി​ഭാ​ഗ​വും തോ​ക്കു​ക​ളു​പ​യോ​ഗി​ച്ചി​രു​ന്നി​ല്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top